
താമരശ്ശേരി:യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗർഭിണിക്ക്
രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വരികയായിരുന്ന പൂനൂർ സ്വദേശിനിയായ ഗർഭിണിക്കാണ് പരപ്പൻ പൊയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കോഴിക്കോട്- അടിവാരം റൂട്ടിലോടുന്ന മുഗൾ ബസ്സാണ് യാത്രക്കാരിയുമായി നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചത്
സംഭവമറിഞ്ഞ ഉടനെ തന്നെ ഡ്രൈവറായ കൈതപൊയിൽ സ്വദേശി നൗഷാദ് യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Pregnant woman feels sick while traveling; Bus crews as saviours

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.