എയര്‍ ഇന്ത്യ വിമാന സര്‍വിസ് നിര്‍ത്തുന്നതിനെതിരെ പ്രതിഷേധ സംഗമം.



കോഴിക്കോട്: കരിപ്പൂരില്‍നിന്നുള്ള ദുബൈ, ഷാര്‍ജ എയര്‍ ഇന്ത്യ വിമാന സര്‍വിസ് നിര്‍ത്താനുള്ള തീരുമാനത്തിനെതിരെയും പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമുള്ള പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 20ന് കോഴിക്കോട്ട് പ്രതിഷേധ സംഗമം നടത്തുമെന്ന് മലബാര്‍ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് മൊഫ്യൂസല്‍ ബസ്‍സ്റ്റാന്‍ഡ് പരിസരത്ത് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനംചെയ്യും. എം.കെ. മുനീര്‍ എം.എല്‍.എ പങ്കെടുക്കും.

മാര്‍ച്ച്‌ മുതല്‍ സര്‍വിസ് നിര്‍ത്താനാണ് എയര്‍ ഇന്ത്യ തീരുമാനം. യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ വിമാനത്താവളം തകര്‍ച്ചയുടെ വക്കിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തിലെ ആദ്യഘട്ടം മുതലുള്ള സര്‍വിസ് നിര്‍ത്തുന്നത് മലബാറില്‍നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കും. എയര്‍ ഇന്ത്യ ഓഫിസ് കോഴിക്കോട്ട് പുനഃസ്ഥാപിക്കാനും കോഴിക്കോട്-ദുബൈ, ഷാര്‍ജ സര്‍വിസുകള്‍ തുടരാനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത അംഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.എ. അബൂബക്കര്‍, സഹദ് പുറക്കാട്, അഷ്റഫ് കളത്തിങ്ങല്‍പാറ, നിസ്താര്‍ നടുവണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Protest against suspension of Air India flight service.
Previous Post Next Post