റീച്ച് കൂട്ടാൻ ഫെയ്സ് ബുക്കിൽ യുവതിയുടെ ഫോട്ടോ ഡിസ്പ്ലേ ചിത്രമാക്കി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ



കോഴിക്കോട്:ഓൺലൈൻ പബ്ലിക് ഡൊമൈനിൽ ലഭ്യമായ ഫോട്ടോ, യുവതിയുടെ അനുവാദം ഇല്ലാതെ ഫെയ്സ് ബുക്ക് പേജിന്റെ ഡിസ്പ്ലേ ചിത്രം ആക്കിയ യുവാവ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് പിടിയിൽ. മെഡിക്കൽ, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വിഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന പേജിന്റെ ക്രിയേറ്റർ ആയ കോഴിക്കോട് സ്വദേശി ഉനൈസ് (24 ) ആണ് അറസ്റ്റിലായത്. ഒട്ടേറെ ഫോളോവേഴ്സ് ഉള്ള ഫെയ്സ് ബുക്ക് പേജിന്റെ ഡിസ്പ്ലേ പിക്ചർ തന്റേതാണെന്നു സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്.
തുടർന്ന് നൽകിയ പരാതിപ്രകാരം കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലിന്റെ നിർദേശ പ്രകാരമാണ് അറസ്റ്റ്. പേജിന്റെ 'റീച്ച് 'കൂട്ടാനാണ് അപ്‌ലോഡ് ചെയ്തതെന്നാണ് മൊഴി. മൂന്നു വർ‌ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് . ഇൻസ്‌പെക്ടർ ഏലിയാസ്. പി.ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സി.എസ്.ബിനു, അസി. സബ് ഇൻസ്‌പെക്ടർ തനൂജ എന്നിവരാണ് അന്വേഷണം നടത്തിയത്.
Previous Post Next Post