"കോഴിക്കോടിന് രണ്ടു ഷോപ്പിങ്‌ സെന്ററുകൾ അതിവേഗത്തിൽ. ഷോപ്പിങ് സുൽത്താനാകാൻ എമിർ സെന്റർ വരുന്നു......"



പുതുമകളേറെയുള്ള നാടിന് ഷോപ്പിങ്ങിന്റെ മാറ്റേറുന്ന മുഖമാകാൻ എമിർ സെന്റർ വരുന്നു. ഇന്റർനാഷണൽ ബ്രാന്ഡുകളുടെയും കോർപറേറ്റ് ബ്രാന്ഡുകളുടെയും ഏറ്റവും വലിയ ഡെസ്റ്റിനേഷനാണ് എമിർ ഷോപ്പിംഗ് ഹബ്. രാജകീയമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്ന ലക്‌ഷ്യം പേരിൽ നിന്ന് തന്നെ തുടങ്ങിയിരിക്കുന്നു. 
രണ്ടു ഘട്ടങ്ങളിലായി രണ്ടു സെന്ററുകളായാണ് എമിർ ഷോപ്പിംഗ് ഹബ് ഒരുങ്ങന്നത്. അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടു കൂടി 30000 സ്ക്വയർഫീറ്റിൽ എരഞ്ഞിപ്പാലത്താണ് ആദ്യത്തെ സെന്റർ ഒരുങ്ങുന്നത്. അതിപ്രശസ്തമായ ഇന്റർനാഷണൽ ബ്രാൻഡുകൾ, ലാൻഡ്മാർക് ഗ്രൂപ്പ്, മറ്റു ജനകീയമായ ബ്രാൻഡുകൾ എന്നിവയ്‌ക്കൊപ്പം ഓഫീസ് സ്‌പേസുകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് 2023 മെയ് ആദ്യത്തോടു കൂടി എമിർ സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. 50000 സ്‌ക്വയർ ഫീറ്റിലധികം വിസ്താരമുള്ള രണ്ടാമത്തെ സെന്റർ ഒരുങ്ങുന്നത് കുന്നമംഗലത്താണ്. കോഴിക്കോടുകാരുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഇടമായ വാഗൺമാർട്ടും ഫുഡ് ആൻഡ് അപ്പാരൽ ബ്രാൻഡുകളുയ KFC, Zudio , Max പോലുള്ള നിങ്ങൾ ഷോപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാം ഒരൊറ്റ കുടക്കീഴിൽ അണിനിരക്കുന്നു. 

കോഴിക്കോടിന്റെ വളർച്ച ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രഗത്ഭരായ ആളുകളൊന്നിച്ചു കൂടിയ IR & Company യുടെ അടുത്ത വലിയ സംരംഭമാണിത്. റീറ്റെയ്ൽ ഷോപ്പിങ്ങിന് അന്താരാഷ്ട്ര അനുഭവം കോഴിക്കോടിന് സമ്മാനിച്ച വാഗൺമാർട്ട് ആണ് ഇവരുടെ ആദ്യത്തെ സംരംഭം. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കോഴിക്കോടിന്റെ നഗര-ഗ്രാമീണ ഹൃദയങ്ങളിൽ വേരൂന്നാൻ വാഗൺമാർട്ടിന് സാധിച്ചു. അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവത്തിനൊപ്പം വിശ്വസ്തതയും ഉയർന്ന ഗുണമേന്മയും കൈമുതലാക്കിക്കൊണ്ട് വാഗൺമാർട്ട് വിജയയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങൾക്ക് ഒരുപോലെ മികവേറിയ ഷോപ്പിംഗ് അനുഭവം വാഗൺമാർട്ട് സമ്മാനിക്കുന്നു. കൂടാതെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ റീറ്റെയ്ൽ ശൃംഖലയിൽ ഒത്തിരിപ്പേർ എല്ലാവിധ അനൂകുല്യങ്ങളോടും കൂടി ജോലി ചെയ്യുന്നു. ഈ വിശ്വാസത്തിലും സ്നേഹത്തിലും ഊന്നിക്കൊണ്ടാണ് എമിർ സെന്റർ കോഴിക്കോടിനായി ഒരുങ്ങുന്നത്. ഭാവിയിൽ വരുന്ന എല്ലാ എമിർ സെന്ററിലും വാഗൺമാർട്ടിന്റെ സാന്നിധ്യം സുപ്രധാന ആകര്ഷണമായിരിക്കും.

ഏറ്റവും മികച്ച ദീർഘവീക്ഷണത്തോടു കൂടി കമ്പനി CMD ഇഫ്ലു റഹ്മാൻ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ എമിർ സെന്ററിന്റെ ഭാവി നമുക്ക് കണ്മുന്നിൽ കാണാം.എല്ലാത്തരത്തിലും രാജകീയമായ ഷോപ്പിംഗ് അനുഭവം എമിർ സമ്മാനിക്കുമെന്ന് Company ഉറപ്പു നൽകുന്നു. ഇങ്ങനൊരു ആശയം ഉരുത്തിരിഞ്ഞത് തൊട്ട് ആദ്യ സെന്ററിന്റെ പണി പൂർത്തിയാകുന്നത് വെറും 12 മാസക്കാലയളവിലാണ്, ഒപ്പം എല്ലാ സ്‌പേസും പൂർണമായും ലീസിങ് പൂർത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു. രണ്ടാമത്തെ സെന്റർ 6 മാസക്കാലയളവിനുള്ളിൽ പണിതീർത്തു ജനങ്ങൾക്ക് സമ്മാനിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. 90 ദിവസങ്ങൾക്കുള്ളിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുവേണ്ടി CK കൺസ്ട്രക്ഷൻ കമ്പനിയുമായി ധാരണയിലെത്തി. സ്റ്റീൽ വ്യവസായ മേഖലയിൽ വിശ്വസ്തനാമമായി മാറിയ റൂഫ് &ഷെയിഡ്സ് ആണ് എമിർ സെന്ററിന്റെ സ്റ്റീൽ സ്ട്രക്ച്ചറുകൾ ഒരുക്കുന്നത്. ഇന്ത്യയുടെ റീറ്റെയ്ൽ ശൃഖല അതിവിപുലമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനു തക്ക ഇൻഫ്രാ structure പരിഹരിക്കപെടലആണ് എമിർ സെന്ററുകൾ .അന്താരാഷ്ട്ര നിലവാരമുള്ള ബ്രാൻഡുകൾ,ഷോപ്പിങ് experiance ,എന്റർടൈൻമെന്റ് etc ചെറിയ ടൗൺ കളിലേക്കും വ്യാപിപ്പിക്കുന്നത്തിനു വേണ്ടിയുള്ള പരിശ്രമവും കൂടെ ഇതിന്റെ പിന്നിൽ ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു 



ഭാവിയിൽ കേരളത്തിൽ ഏറ്റവും മികച്ച ബിസിനസ് സാധ്യതയായി മാറാൻ തക്കവിധത്തിലാണ് എമിർ സെന്റർ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം എമിർ ഷോപ്പിംഗ് ഹബ്ബുകൾ ഉടൻ പ്രാബല്യത്തിൽ വരാൻ കമ്പനി ആഗ്രഹിക്കുന്നുണ്ട് . ഇത്തരമൊരു വികസനത്തിലൂന്നിയ ബിസിനസ്സിന്റെ ഭാഗമാകാൻ പുറത്തുള്ളവർക്കും കമ്പനി അവസരമൊരുക്കുന്നു. ഷോപ്പിംഗ് ഹബ്ബുകൾ നിർമ്മിക്കാൻ തക്ക വിധത്തിലുള്ള ഭൂമി കൈവശമുളവർക്ക് കമ്പനിയുമായി ധാരണയിലെത്താനുള്ള സൗകര്യവും ഒരുങ്ങുന്നു. ഒരു joint venture ആഗ്രഹിക്കുന്ന ഇത്തരം വിസ്തൃതമായ സ്ഥലം കൈവശമുള്ളവർക്ക് കമ്പനിയുമായി ബന്ധപ്പെടാമെന്നും എമിർ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആമിർ വ്യക്തമാക്കി. 

ബിസിനസ് എന്നതിലുപരിയായി ഒരു നാടിൻറെ മുഖഛായ മാറ്റുകയെന്ന ദൃഢനിശ്ചയത്തോടെയാണ് എമിർ സെന്ററിന്റെ പിറകിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും ഇതിലേക്ക് കടന്നു വരുന്നത്. സാമൂഹിക, സാംസ്‌കാരിക, വിപണന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുനീസ് മുസ്തഫ (ഡയറക്ടർ), രശ്മി ഭട്ട് (ഡയറക്ടർ, ഭീമ ജൂവല്ലേഴ്‌സ് ), ആഖിഫ് അഹദ് (കോ ചെയർമാൻ,AHAD ബിൽഡേഴ്‌സ്,ബാംഗ്ളൂർ) തുടങ്ങി മറ്റു പ്രഗത്ഭബരായ ഷെയർ ഹോൾഡേഴ്‌സും കമ്പനിയുടെ ഭാഗമാകുന്നു.

For further details
Previous Post Next Post