ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ വിളിച്ച് ഡ്രൈവര്‍, 7 കിലോമീറ്ററിനിടെ ഫോൺ ചെയ്തത് 8 തവണ, ദൃശ്യങ്ങള്‍ പുറത്ത്



കോഴിക്കോട്: ഫോൺ വിളിയും ബസ് ഓടിക്കലും ഒരുമിച്ച്. കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് ഓട്ടത്തിനിടയിൽ ഫോൺ ചെയ്തത്. ഇന്നലെ ആണ് സംഭവം. ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. 
7 കിലോമീറ്ററിന് ഇടയിൽ ഡ്രൈവര്‍ ഫോൺ ചെയ്തത് എട്ട് തവണയാണ്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഡ്രൈവറോട് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാകാനാണ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

The driver calls on the phone while driving the bus
Post a Comment (0)
Previous Post Next Post