
കോഴിക്കോട്: വർത്തമാന കാലഘട്ടത്തിൽ ഓൺലൈൻ മാധ്യമ സംവിധാനം വിശ്വസിക്കാൻ പറ്റുന്നതായി മാറിയിരിക്കുകയാണന്ന് പി.ടി.എ. റഹീം എം.എൽ.എ അഭിപ്രായപ്പെട്ടു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവങ്ങളെ തത്സമയമായി എഡിറ്റിംങ്ങ് നടത്താതെ ലഭിക്കുന്നു എന്ന നിലക്ക് ജനങ്ങൾക്കിടയിൽ ഓൺലൈൻ സംവിധാനം മികച്ച അഭിപ്രായ രൂപപ്പെട്ടിട്ടുണ്ട്. പലപ്പോഴും പത്രങ്ങളിൽ വരുന്ന എല്ലാ വാർത്തകളും വിശ്വസിക്കാൻ പറ്റാതെ പ്രയാസ സമുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനലുകളിൽ അവർക്ക് ഇഷ്ടപ്പെടുന്നത് കട്ട് ചെയ്ത് കൊടുക്കുന്നുവെന്നും എം.എൽ.എ.പറഞ്ഞു.
ഒമാക് ജില്ല പ്രസിഡണ്ട് റഊഫ് എളേറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം മനോരമ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ മുഹമ്മദ് അനീസ് മുഖ്യ പ്രഭാഷണം നടത്തി. കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ബാബുമോൻ, ഒമാക് വയനാട് ജജില്ല സെക്രട്ടറി അൻവർ സാദത്ത്, ഒമാക് മുൻ ജില്ല പ്രസിഡണ്ട് സത്താർ പുറായിൽ, മുൻ ജില്ല സെക്രട്ടറി ഫാസിൽ തിരുവമ്പാടി, സോജിത്ത് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹബീബി സ്വാഗതവും, ജോർജ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ കൊടുവള്ളി നഗരസഭയിലേക്ക് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട സോജിത്ത് കൊടുവള്ളിയെയും ബ്രാൻഡിങ്ങിൽ ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിയും കർണാടക പോലീസ് സൈബർ സെൽ വിംഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിഥുൻ പീറ്ററെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ രമനീഷ് കുട്ടൻ കോരങ്ങാടിനെയും ആദരിച്ചു. കഴിഞ്ഞവർഷം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.
പുതിയ ഭാരവാഹികളായി ഫാസിൽ തിരുവമ്പാടിയെ ജില്ലാ പ്രസിഡണ്ടായും, ഹബീബിയെ ജനറൽ സെക്രട്ടറിയായും, സത്താർ പുറായിൽ ട്രഷററായും ഗോകുൽ ചമൽ, റമീൽ മാവൂർ, ഇക്ബാൽ പൂക്കോട്, നഹാദ്, ജയദീഷ്, ചൗഷ്യാരാഗി, ഹാരിസ് വടകര, പ്രകാശ് മുക്കം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Omak