
കോഴിക്കോട് : ചായകുടിക്കാൻ ജീവനക്കാർ പോയ സമയത്ത് ബസുമായി യുവാവ് കടന്നു. അധികം വൈകാതെ പോലീസ് പിന്തുടർന്ന് പിടികൂടി.
Read also: വേങ്ങേരി ജംക്ഷനിൽ ബൈപാസ് 15 മീറ്റർ കുഴിച്ചു താഴ്ത്തി; വേങ്ങേരി–ബാലുശ്ശേരി റോഡിൽ പാലം പണി തുടങ്ങി
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലാണ് സംഭവം. കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസുമായാണ് യുവാവ് കടന്നത്. മാനാഞ്ചിറ വഴി കണ്ണൂർ റോഡിലൂടെ ഓടിച്ച് പോവുകയായിരുന്നു. ജീവനക്കാർ ചായകുടിച്ച് തിരിച്ചെത്തിയപ്പോൾ ബസ് കാണാത്തതിനെത്തുടർന്ന് പോലീസ് കൺട്രോൾറൂമിൽ വിവരമറിയിച്ചു.
തുടർന്ന് പോലീസ് നഗരത്തിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് ബസ് പോയ വഴി മനസ്സിലാക്കി. പിന്നാലെ, ട്രാഫിക് പോലീസും നടക്കാവ് പോലീസും ചേർന്ന് നടക്കാവ് ഭാഗത്തുവെച്ച് പിടികൂടുകയായിരുന്നു. ബസോടിച്ചിരുന്ന ആളോട് കാര്യങ്ങൾ തിരക്കിയപ്പോൾ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കൂടുതൽ കാര്യങ്ങളന്വേഷിച്ചപ്പോൾ മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചു.
bus theft

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.