കോഴിക്കോട്ട് പാട്ടുപാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് 13-കാരനെ പീഡിപ്പിച്ച 30 -കാരന് പത്തുവര്‍ഷം തടവും പിഴയുംകോഴിക്കോട്:  13  വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 30 കാരന് പത്തു വർഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ  വിധിച്ചു. വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറിനെയാണ് ( 30) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. 
2019 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്. ഗായകനായ നിസാർ കുട്ടിയെ  കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാം എന്നു പറഞ്ഞു പാട്ടു കേൾക്കാൻ വിളിച്ചു വരുത്തി  കാറിൽ വെച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടയാണ് പൊലീസിൽ പരാതിപ്പെടുന്നത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർമാരായ കെ.കെ.ബിജു, സുമിത്ത്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ കോടതിയിൽ ഹാജരായി.

30 year old man jailed for ten years and fined for molesting 13 year old boy in Kozhikode

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post