താമരശ്ശേരി ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീണുഅടിവാരം: ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീണു. ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. 
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് സ്വദേശികളായ രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്.ഇവര്‍ ഏറെ താഴ്ചയിലേക്ക് തെറിച്ചു വീണു. ബൈക്ക് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ കുടുങ്ങി നിന്നു. സാരമായി പരുക്കേറ്റ ഇരുവരേയും കൽപ്പറ്റയിൽ നിർത്തിയ ഫയർഫോഴ്സ് യൂണിറ്റും ചുരം സംരക്ഷണ സമിതി അംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലേക്ക് മാറ്റി

thamarassery Churam tipper bike accident

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post