
കരിപ്പൂർ:ക്വാറി സമരം തീർന്നു മെറ്റൽ ലഭിച്ചു തുടങ്ങിയതോടെ വിമാനത്താവളത്തിലെ റൺവേ റീ കാർപറ്റിങ് ജോലികൾക്കു വേഗംകൂടി. ഹജ് വിമാന സർവീസുകളെ ബാധിക്കില്ലെന്നാണു വിലയിരുത്തൽ. ഈ മാസത്തോടെ ജോലി പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
അതേസമയം, ആവശ്യത്തിനു മണ്ണു ലഭിക്കുന്നതിനുള്ള നടപടികൾ വൈകുകയാണ്. കാർപറ്റിങ് ജോലികൾ പൂർത്തിയായ റൺവേയുടെ വശങ്ങൾ മണ്ണിട്ടു നിരപ്പാക്കേണ്ടതുണ്ട്. വിമാനം റൺവേയിൽ നിന്നു തെന്നിയാൽ അപകടം സംഭവിക്കാതിരിക്കാനാണിത്.
എന്നാൽ, ഇനിയും ആയിരക്കണക്കിനു ലോഡ് മണ്ണ് വേണം. അത് യഥാസമയം ലഭിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചിരിക്കുകയാണു ബന്ധപ്പെട്ടവർ.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.