കരിമ്പ് ജ്യൂസ് മെഷിനുള്ളില്‍ കൈകുടുങ്ങി, കാരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്മുക്കം : കരിമ്പ് ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളില്‍ കൈ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാരശ്ശേരി ഓടത്തെരുവില്‍ കരിമ്പ് ജ്യൂസ് വില്‍പ്പന നടത്തുന്ന ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശി ദീപക്(22)ന്റെ വലതു കൈ ആണ് മെഷീന്റെ പല്‍ചക്രത്തിനിടയില്‍ കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് മുക്കം അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടറിന്റെയും സ്പ്രഡറിന്റെയും സഹായത്തോടെ മെഷീന്റെ ഭാഗം മുറിച്ചു മാറ്റി ആളെ രക്ഷപ്പെടുത്തി.
കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ സി കെ മുരളീധരന്‍, സേനാംഗങ്ങളായ കെ നാസര്‍, എം സി സജിത്ത് ലാല്‍, കെ സി അബ്ദുല്‍ സലീം, എ നിപിന്‍ദാസ്, എം ഷൈബിന്‍, കെ രജീഷ്, ചാക്കോ ജോസഫ്, വി എം മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
sugarcane-juice-mechin-accident-karassery

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post