കോഴിക്കോട് :വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒട്ടേറെ തവണ പീഡിപ്പിച്ച സംഭവത്തിൽ വെള്ളയിൽ സ്വദേശി നാലുകുടി പറമ്പ് കെ.പി.അജ്മലിനെ (30) മെഡിക്കൽ കോളജ് പൊലീസും ഡാൻസാഫും ചേർന്നു പിടികൂടി. പെയിന്റിങ് തൊഴിലാളിയായ അജ്മൽ വീട്ടമ്മയുടെ മകനെ കള്ളക്കേസിൽ കുടുക്കുമെന്നും മറ്റും പറഞ്ഞാണു പീഡിപ്പിച്ചത്.
അജ്മൽ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു. വെള്ളയിൽ ഭാഗത്താണു മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നു അജ്മലിനെ പിടികൂടിയത്.
Suspect arrested for threatening and torturing housewife
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Crime