MrJazsohanisharma

രഹസ്യവിവരം, കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിൽ പരിശോധന നടത്തിയപ്പോൾ കിട്ടിയത് കഞ്ചാവും എംഡിഎംഎയും



കോഴിക്കോട്: കൊയിലാണ്ടിയിൽ  കാറിൽനിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27) നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.
കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. സനലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയിൽ, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡ് നടത്തി പിടികൂടിയത്. 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് മയക്കുമരുന്നുകൾ ദിനേന പിടികൂടുന്നത്. മയക്കുമരുന്ന് അധിഷ്ഠിതമായ ക്രൈമുകളും വർദ്ധിക്കുകുകയാണ്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന്  നൽകി ബിരുദ വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്രിമിനലിനെ താമരശ്ശേരി പൊലീസ് പിടികൂടിയത്.
inspection of the car that was parked at koyilandy

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post