ഓണാഘോഷം 2023 : പൂക്കളമത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു; വിജയികൾക്ക് ക്യാഷ് അവാർഡുകൾ



കോഴിക്കോട്:സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന  ഓണാഘോഷം- 2023 പരിപാടിയുടെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 26 ന് രാവിലെ ഒമ്പത് മണി മുതൽ കണ്ടംകുളം മുഹമ്മദ് അബ്‌ദു റഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്ന  മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചു മണി. 


Read also

മത്സരാർത്ഥികൾക്ക് എൻട്രി ഫോറം www.dtpckozhikode.com എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാകും. പൂരിപ്പിച്ച ഫോറം കോഴിക്കോട് കോർപ്പറേഷൻ നികുതി അപ്പീൽകാര്യ സ്ഥിരംസമിതി ചെയർമാന്റെ  ഓഫീസിലോ, ഡിടിപിസി ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. വിജയികളാവുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ  ക്യാഷ് അവാർഡുകൾ നൽകുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9846237472 , 9746883404 , 0495 2720012

Onagosham 2023 : Entries invited for flower competition; Cash awards to winners

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post