
കോഴിക്കോട്: ഗാന്ധി റോഡില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മെഹബൂദ് സുല്‍ത്താന്‍ (20) നോര്‍ത്ത് ബേപ്പൂര്‍ സ്വദേശിനി നൂറുല്‍ ഹാദി(20) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു അപകടം.അപകടത്തിന് പിന്നാലെ യുവാവിനെയും പെണ്‍കുട്ടിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച നൂറുല്‍ ഹാദി കോഴിക്കോട് ജെ.ഡി.ടി. കോളേജിലെ മൂന്നാംവര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്.
two dead in an accident between a bus and a scooter on Gandhi Road

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident