നിപ: ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിയന്ത്രണങ്ങൾചേവായൂർ:നിപ വൈറസ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ മോട്ടോർ വാഹന വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വകുപ്പിന്റെ കീഴിലുളള, ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾക്കുളള അപേക്ഷകളുടെ എണ്ണം 25 ആയി നിജപ്പെടുത്തി. 
25 അപേക്ഷകർക്കു മാത്രമേ ഗ്രൗണ്ടിൽ പ്രവേശനം ലഭിക്കുകയുള്ളൂവെന്ന് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട യാതൊരു അന്വേഷണങ്ങൾക്കും ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് : 0495 2371705 

Restrictions at Chevayur Testing Ground

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post