യൂണിറ്റി ബിരിയാണി വിരുന്ന് 3.0: ലോഗോ പ്രകാശനം ചെയ്തു.

St. Tropez

യൂണിറ്റി ബിരിയാണി വിരുന്ന് 3.0 ലോഗോ പ്രകാശനം കോഴിക്കോട് എം.പി എം.കെ രാഘവൻ നിർവഹിക്കുന്നു


ചേളന്നൂർ: കോഴിക്കോട്‌ ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിലെ പാലത്ത്‌ പ്രദേശം കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിറ്റി സോഷ്യൽ സർവ്വീസ്‌ മൂവ്‌മന്റ്‌ 2023 ഒക്ടോബർ 15 ഞായറാഴ്ച നടത്തുന്ന ബിരിയാണി വിരുന്നിന്റെ ലോഗോ പ്രകാശനം ബഹുമാന്യനായ കോഴിക്കോട്‌ പാർലമെന്റംഗം ശ്രീ. എം കെ രാഘവൻ എം പി നിർവ്വഹിച്ചു. 
ആംബുലൻസ്‌ സർവ്വീസ്‌, സൗജന്യ മെഡിക്കൽ ക്ലിനിക്ക്‌, മരുന്ന് വിതരണം, പാലിയേറ്റീവ്‌ ഹോം കെയർ, ഫിസിയോതെറാപ്പി & റീഹാബിലിറ്റേഷൻ സെന്റർ, കൗൺസലിംഗ്‌ സെന്റർ, വിവിധ വളണ്ടിയർ സേവനങ്ങൾ തുടങ്ങി നിരവധിയായ സേവനപ്രവർത്തനങ്ങളാണ് യൂണിറ്റി പാലത്ത്‌ നടത്തി വരുന്നത്‌. ഒരു വർഷം 25 ലക്ഷത്തോളം രൂപ ചിലവ്‌ വരുന്ന ഈ സേവന പ്രവർത്തനങ്ങൾ മുന്നോട്ട്‌ കൊണ്ട്‌ പോവുന്നതിനാണ് ബിരിയാണി വിരുന്ന് സംഘടിപ്പിക്കുന്നത്‌.

യൂണിറ്റി ചെയ്യുന്ന സേവനങ്ങൾ സമൂഹത്തിനു ഏറെ ഉപകാരപ്രദമാണെന്നും കഴിയാവുന്ന സഹായങ്ങൾ നൽകിക്കൊണ്ട്‌‌ ബിരിയാണി വിരുന്ന് വിജയിപ്പിക്കണമെന്നും ലോഗോപ്രകാശനം നിർവ്വഹിച്ചുകൊണ്ട്‌ എം കെ രാഘവൻ എം പി പറഞ്ഞു. ശരീഫ്‌ കുന്നത്ത്‌, അഫ്സൽ എ, മിർഷാദ്‌ വി എം തുടങ്ങിയവർ പങ്കെടുത്തു.

ബിരിയാണിക്ക്‌ ഓർഡറുകൾ നൽകാനും സഹായങ്ങൾ നൽകാനും ബദ്ധപ്പെടുക 

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post