
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഉന്തുവണ്ടി കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. മൂന്നു കടകള്‍ പൂട്ടുകയും മൂന്നു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
പരിശോധനയില്‍ പഴകിയ എണ്ണ പിടികൂടി. കൂടാതെ കടകളിലെ ഉപ്പിലിട്ട സാധനങ്ങളില്‍ പൂപ്പലും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി കടകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നതിനു ശേഷമാകും നടപടിയുണ്ടാകുക.
കോഴിക്കോട് ബീച്ചിലെ കടകളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഒരു മാസം മുന്‍പ് ആരോഗ്യ വകുപ്പ് പരിശോധനയില്‍ പല കടകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.