കോഴിക്കോട്ട് കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽകോഴിക്കോട് :  താമരശേരിയില്‍ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് അറസ്റ് ചെയ്തത്. 
ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം. പെൺകുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൂവമ്പായി എ എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. കൂടാതെ ഹജ്ജ് ട്രെയിനർ, സമസ്ത മഹല്ല് ഫെഡറേഷന് ട്രെയിനർ, വഖഫ് ബോർഡ് ട്രെയിനർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നയാളാണ്.
kozhikode teacher arrested for sexual assault in ksrtc bus case

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post