മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; യുവതിക്ക് ഗുരുതര പരിക്ക്മുക്കം : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരിച്ചത് മുക്കം ഭാഗത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയാണെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപടം. മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചുവെന്നാണ് പ്രാഥമിക നിഗമനം.


Read also

ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.

MUKKAM ACCIDENT

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post