മോഷ്ടിച്ച പെട്ടിഓട്ടോ മറിഞ്ഞു; മോഷ്ടാവ് പിടിയിൽ



അഴിയൂർ∙ മോഷ്ടിച്ച പെട്ടിഓട്ടോയുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ അപകടം. മോഷ്ടാവ് പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങൽ മമ്മദാജി പറമ്പിൽ എൻവി ഹൗസിലെ എൻ.വി.താഹർ (44) ആണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ മോഷണം പോയത്. 
മടപ്പള്ളിയിൽ  ഡിവൈഡറിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു. താഹറിന് നിസ്സാര പരുക്കേറ്റു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചോമ്പാല ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എം. പ്രശോഭ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനന്തൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

auto-theft
Previous Post Next Post