8 ജില്ലകളില്‍ 30% വരെ രോഗവ്യാപനം കുറഞ്ഞു; നാലിടത്ത് കൂടുന്നു; ആശങ്ക


ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേയ് എട്ടിനുശേഷം 8 ജില്ലകളില്‍ രോഗവ്യാപനത്തില്‍ 10 മുതല്‍ 30 % വരെ കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗണ്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് പ്രതീക്ഷ. ലോക്ഡൗണിനുശേഷവും ജനങ്ങള്‍ ഇപ്പോള്‍ തുടരുന്ന ജാഗ്രത അതേപടി തുടരണം. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന്‍ നല്‍കാന്‍ സാധ്യത. പരീക്ഷണ വാക്സിനേഷന്‍ വിജയമെന്ന് മുഖ്യമന്ത്രി. കേന്ദ്രാനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 3 കോടി ഡോസ് വാക്സീന്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ഇന്ന് വിജ്ഞാപനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റീന്‍ ലംഘനം നിരീക്ഷിക്കാന്‍ എല്ലായിടത്തും വനിതാപൊലീസിനെ വിന്യസിക്കും. ബോധവല്‍കരണപ്രവര്‍ത്തനം മികച്ചരീതിയില്‍ നടപ്പാക്കിയ സാഹചര്യത്തിലാണ് നടപടി. ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ക്ഷോഭം തുടരും. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി.

Previous Post Next Post