എകരൂൽ: വെള്ളം നിറഞ്ഞതോടെ പൂനൂർ പ്പുഴയിലെ തലയാട്, ചീടിക്കുഴി, തെച്ചി, മൊകായിക്കൽ ബണ്ട് ഭാഗങ്ങളിൽ കുളിക്കുന്നതിനും നീന്തുന്നതിനുമായി ലോക്ഡൗൺ ലംഘിച്ച് ഒട്ടേറെപ്പേർ എത്തുന്നതായി പരാതി. ദൂരെ ദേശങ്ങളിൽ നിന്നെത്തുന്ന ഇവർ കഴിച്ച ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നതും ശല്യമാവുന്നു. കോവിഡ് വ്യാപനം കുറഞ്ഞ ഈ പ്രദേശങ്ങളിൽ വാഹനങ്ങളിൽ ലോക്ഡൗൺ ലംഘിച്ച് ആളുകൾ എത്തുന്നത് ഭീഷണിയായി.
പനങ്ങാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം ലോക്ഡൗൺ ലംഘനങ്ങളുടെ പേരിൽ സെക്ട്രൽ മജിസ്‌ട്രേറ്റ് കെ.കെ. സതീശനും ബാലുശ്ശേരി പോലീസും കേസെടുത്തിട്ടുണ്ട്. ഇതിൽ 67 എണ്ണത്തിൽ ഫൈൻ അടപ്പിക്കുകയും ബാക്കിയുള്ളവരെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.