ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്തമാസം 14 വരെ നീട്ടി. പ്രവേശനവിലക്ക് അനിശ്ചിത കാലത്തേക്കായിരിക്കുമെന്നാണ് ദുരന്തനിവാരണ സമിതി നേരത്തേ അറിയിച്ചിരുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞമാസം 24 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. തുടർന്ന് വിലക്ക് നീട്ടുകയായിരുന്നു. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. അർമേനിയ, ഉസ്ബക്കിസ്ഥാൻ തുടങ്ങി, യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ സന്ദർശകവീസയിൽ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്ക് പോകുകയെന്നതാണ് ഏക സാധ്യത. പ്രവാസിമലയാളികളടക്കം ഒട്ടേറെപ്പേരാണ് പ്രവേശനവിലക്ക് കാരണം നാട്ടിൽ കുടുങ്ങിയിട്ടുള്ളത്.