മലഞ്ചരക്ക് കടകൾ തുറക്കാൻ അനുമതി


സംസ്ഥാനത്ത് മലഞ്ചരക്ക് കടകൾ തുറക്കാൻ അനുമതി. വയനാട്, ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവുമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. മഴക്കാലത്ത് റബർ തോട്ടങ്ങളിൽ സ്ഥാപിക്കേണ്ട റെയിൻ ഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

നിർമ്മാണപ്രവർത്തനവുമായി ബന്ധപ്പെട്ട സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാനും നിശ്ചിത ദിവസം അനുമതി നൽകും. ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. ഇത് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയില്ല. മുൻപ് ഇത്തരം വാഹനങ്ങൾ തടഞ്ഞിരുന്നു.

തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും 43 പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഈ പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. ഇവിടങ്ങളിൽ പരിശോധന ശക്തമാക്കാനും ക്വാറൻ്റീൻ വിപുലപ്പെടുത്താനും തീരുമാനിച്ചു.

Previous Post Next Post