അമൃത, രാജ്യറാണി റദ്ദാക്കി; ഇനി ദീർഘദൂര ട്രെയിനുകൾ മാത്രം


പാലക്കാട്:കേ‍ാവിഡ് തീവ്രവ്യാപനവും ലോക്ഡൗണും മൂലം യാത്രക്കാർ കുറഞ്ഞതേ‍ാടെ ദീർഘദൂര സർവീസുകൾ ഒഴികെയുള്ള മിക്ക ട്രെയിനുകളും റെയിൽവേ റദ്ദാക്കി. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതും അതിഥിത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നതുമായ ട്രെയിനുകളും ഒഴികെയുള്ള സർവീസുകൾ റദ്ദാക്കാനാണു റെയിൽവേ ബേ‍ാർഡ് തീരുമാനം.

പാലക്കാട് – തിരുവനന്തപുരം അമൃത, തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസുകൾ ഇന്നലെ റദ്ദാക്കി. ബെംഗളൂരു – തിരുവനന്തപുരം, മംഗളൂരു – തിരുവനന്തപുരം മാവേലി, മംഗളൂരു – ചെന്നൈ, തിരുവനന്തപുരം – ചെന്നൈ, മംഗള, നേത്രാവതി, ജനശതാബ്ദി, പരശുറാം, പുതുച്ചേരി, ധൻബാദ്, ഹൗറ തുടങ്ങിയ ദീർഘദൂര ട്രെയിനുകളാണു തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലൂടെ സർവീസ് തുടരുക. ചരക്കു ട്രെയിനുകളും പാഴ്സൽ സർവീസുകളും തുടരും.

Previous Post Next Post