കോവിഡ്: പുതുപ്പാടിയിൽ മാസ്സ് ടെസ്റ്റിങ്‌താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്സ് ടെസ്റ്റിങ്‌ നടത്തുന്നു. ഈ ആഴ്ചയിൽ അഞ്ച് ദിവസവും ആർ.ടി.പി.സി.ആർ., ആന്റിജൻ, ടെസ്റ്റുകളാണ് വിവിധ കേന്ദ്രങ്ങളിൽവെച്ച് നടത്തുന്നത്. 

തിങ്കളാഴ്ച കണ്ണപ്പൻകുണ്ട് മൂന്ന് സെൻറ് കോളനിയിൽ 300 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും. ഈ ആഴ്ച പുതുപ്പാടിയിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മാസ്സ് ടെസ്റ്റിങ്ങിൽ രോഗബാധ സംശയമുള്ളവരടക്കം പരമാവധി ആളുകളെ ടെസ്റ്റ് ചെയ്യിക്കാൻ മെമ്പർമാരുടേയും ആർ.ആർ.ടി. മാരുടെയും ആശവർക്കർമാരുടെയും നേതൃത്വത്തിൽ ഇടപെടൽ നടത്തിവരുന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ പറഞ്ഞു.

തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, ശനി, ദിവസങ്ങളിലാണ് മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
Previous Post Next Post