കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ കൈതേരി കപ്പണയിലെ എം പി ഷിനാസി(27)നെയാണ് കോഴിക്കോട് റെയില്‍വേ എസ് ഐ ബഷീറും സംഘവും പിടികൂടിയത്.
നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിന്‍റെ ബാഗില്‍ നിന്ന് 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
Tags:
Crime