പൾസ് ഓക്സീമീറ്റർ ചാലഞ്ചുമായി സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ്


താമരശ്ശേരി: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ ഓരോ പഞ്ചായത്തിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യൂണിറ്റ് ലീഡേഴ്സും റോവേഴ്സും പങ്കാളികളാകുവാനും പൾസ് ഓക്സീമീറ്റർ, പി.പി.ഇ.കിറ്റ്, സർജിക്കൽ മാസ്ക്ക് എന്നിവ ശേഖരിച്ച് ഡൊമിസിലിയ റി കെയർ സെൻ്ററുകളിലും എഫ്.എൽ.ടി.സി കളിലും വിതരണം ചെയ്യുവാനും ജില്ലാ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അസോസിയേഷൻ തീരുമാനിച്ചു.

                                   

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബോധവൽക്കരണം, പ്രായമായവരെ സഹായിക്കുക, സാമൂഹിക അകലം പാലിച്ച് വരി നിർത്തുക തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കുവാനും ഇനി സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ലീഡേഴ്സ് ഉണ്ടാകും. ജില്ല നടപ്പിലാക്കുന്ന ഓക്സീമീറ്റർ ചാലഞ്ചിലേക്ക് എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് നൽകിയ ഓക്സീമീറ്ററും  പി.പി.ഇ കിറ്റും സ്വീകരിച്ചു കൊണ്ട് പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജംഷീർ പോത്താറ്റിൽ,   മെമ്പർ മോളി ആൻ്റോ ,  ജില്ലാ സെക്രട്ടറി വി.റ്റി.ഫിലിപ്പ്, അനീഷ് സി ജോർജ് ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post