പേരാമ്പ്രയിൽ ഗതാഗതനിയന്ത്രണം കർശനമാക്കുന്നു



Photo courtesy @_a_ns_h_ik_

പേരാമ്പ്ര: പട്ടണത്തിൽ ജൂലായ് ഒന്നുമുതൽ ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കാൻ തീരുമാനം. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഏപ്രിലിൽ എടുത്ത തീരുമാനങ്ങൾ കോവിഡ് വ്യാപനത്തെത്തുടർന്ന് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ട്രേഡ് യൂണിയൻ പ്രതിനിധികൾ, പോലീസ് സബ് ഇൻസ്പെക്ടർ എന്നിവരുടെ യോഗം പഞ്ചായത്ത് ഓഫീസിൽ ചേർന്നാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്.

ഇരുചക്രവാഹനപാർക്കിങ് നിർദേശിച്ചസ്ഥലത്ത് മാത്രം ഉറപ്പാക്കും. ജൂൺ 29-ന് ട്രാഫിക് അഡ്വൈസറി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പട്ടണത്തിലെ വാഹന പാർക്കിങ് സ്ഥലങ്ങൾ സന്ദർശിച്ച് തൊഴിലാളികൾക്കിടയിൽ വ്യക്തത ഉണ്ടാക്കും. പഞ്ചായത്തിന് ലഭിച്ച ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ അപേക്ഷ പരിശോധിച്ച് ജൂലായ് അഞ്ചിനുമുമ്പ് പി.ജി.പി. നമ്പർ നൽകാനും പുതിയ അപേക്ഷ പഴയ വണ്ടി മാറ്റുന്നവർക്ക് മാത്രം പരിഗണിക്കാനും തീരുമാനിച്ചു. പി.ജി.പി. നമ്പർ പുതുക്കാത്തവർ ജൂലായ് 15-ന് പൂർത്തീകരിക്കണം. അപേക്ഷകൾ പോലീസ് പരിശോധന നടത്തി കോ-ഓർഡിനേഷൻ കമ്മിറ്റിയെ ഏൽപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. എസ്.ഐ. ഹബീബുള്ള, കോ-ഓർഡിനേഷൻ കൺവീനർ പരാണ്ടി മനോജ്, മനോജ് എടാണി ,പി.കെ. റഹീം, ഒ.ടി. രാജു, കുണ്ടുംകര ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Previous Post Next Post