
സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത പാലക്കാട് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തിയതായും മന്ത്രി പറഞ്ഞു.
പാലക്കാട് പറളി, പിരായിരി പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പിളുകളിലായിരുന്നു ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി പങ്കെടുത്തു. ഷാഫി പറമ്പില്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡിഎംഒ ഡോ. കെ പി റീത്ത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.