സംസ്ഥാനത്ത് നാളെ മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെഎസ്ആര്‍ടിസി ഡിപ്പോയുമായി അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 24 വരേയാണ് നടക്കുക.
Tags:
KSRTC