തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ


തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പൽ ഗതാഗതം ഈ മാസം മുതൽ തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി-കോഴിക്കോട് ജലപാതയിലാണ് ചരക്കുനീക്കം നടക്കുക. ഇതിനായി മൂന്ന് ഏജൻസികളുമായി ചർച്ചകൾ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. നിലവിൽ കൊച്ചിയിൽ നിന്ന് റോഡ് മാർഗം ചരക്ക് കോഴിക്കോട് എത്തിക്കുവാൻ കച്ചവടക്കാരന് 25000 രൂപയാണ് മിനിമം പ്രതീക്ഷിക്കുന്ന ചെലവ്. ജലഗതാഗതം വഴിയാണെങ്കിൽ ഇത് 8000 രൂപയായി കുറയും. കേരളത്തിലെ തുറമുഖങ്ങളിലെ നിലവിലെ 3 മീറ്റർ ആഴം 7 മീറ്റർ വരെ ആക്കിയാൽ കൂടുതൽ വലിയ കപ്പലുകൾ വഴി ചരക്കുനീക്കം നടത്താനാകും. അതിനുള്ള നടപടികളും വൈകാതെ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Previous Post Next Post