തിരുവനന്തപുരം:ലോക്ഡൗണിനിടയിൽ ഇന്ന് ഇളവിന്റെ ദിനം. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും.
നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷനറി, ജ്വല്ലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, ശ്രവണസഹായിക്കട, പുസ്തകക്കട, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ (മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടെ) തുടങ്ങിയവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
വാഹന ഷോറൂമുകളിൽ മെയിന്റനൻസ് മാത്രം, മറ്റു പ്രവർത്തനങ്ങളും വിൽപനയും പാടില്ല. സമയം രാവിലെ 7 മുതൽ 2 വരെ.
നാളെ, മറ്റന്നാൾ ട്രിപ്പിൾ ലോക്ഡൗണിനു സമാനം
നാളെയും മറ്റന്നാളും കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല; ഹോംഡെലിവറി മാത്രം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമാണ മേഖലയിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
Tags:
Lockdown