മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം പട്ടണത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു. ആശുപത്രി വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കുക. നിലവില്‍ അഞ്ച് ഡോക്ടര്‍മാരാണ് മുക്കം സിഎച്ച്സിയിലുള്ളത്. സിഎച്ച്സി പാറ്റേണില്‍ നിലവില്‍ ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി നികത്തും. സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ആക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എംഎല്‍എ ഫണ്ടുപയോഗിച്ച് കോവിഡ് എസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എന്‍ഐടിയുടെ സാങ്കേതിക സഹായത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി തദ്ദേശഭരണ എന്‍ജിനീയറിങ് വിങ്ങിന്റെ നേതൃത്വത്തില്‍ വിശദ പദ്ധതി രേഖയോടെ നബാര്‍ഡ് ധനസഹായം ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കുന്നതിനാണ് പദ്ധതി രൂപീകരിക്കുന്നത്. കാലതാമസം കൂടാതെ പദ്ധതി നടപ്പാക്കുന്നതിന് നഗരസഭയുടെ മേല്‍നോട്ടവും ഉണ്ടാകും.
ആശുപത്രി വികസന സമിതി യോഗം ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. ഡോ.സി.കെ.ഷാജി പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ അശ്വതി സനൂജ്, വേണു കല്ലുരുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.മോഹന്‍ സ്വാഗതം പറഞ്ഞു.
Tags:
Mukkam