ചേളന്നൂര്‍: ചേളന്നൂര്‍ പഞ്ചായത്തിലെ ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയ്യാറാക്കാന്‍ തീരുമാനം. kkd പ്രദേശത്തെ ടൂറിസം സാധ്യതകള്‍ വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് യോഗം ചേര്‍ന്നു.
കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഒളോപ്പാറ ടൂറിസം പദ്ധതിയില്‍ മൂന്ന് പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. വലിയ ടൂറിസം സാധ്യതകളുള്ള ഒളോപ്പാറയിലെ കണ്ടല്‍കാടുകളുള്‍പ്പെടെ പുഴയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര kkd വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പുഴയോരം സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു.ഈ മാസം 24 ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.ടി.പി.സി, ടൂറിസം വകുപ്പ്, ആര്‍കിടെക്റ്റുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിശദമായ യോഗം ചേരും.
യോഗത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍, ജില്ലാപഞ്ചായത്ത് അംഗം ഇ.ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗൗരി പുതിയോത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:
Tourism