കോഴിക്കോട്: ജില്ലയിൽ ലോക്ഡൗൺ രണ്ട് മുനിസിപ്പാലിറ്റികളിലെ ആറ് വാർഡുകളിൽ മാത്രം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 34, 35, 43, മുക്കം മുനിസിപ്പാലിറ്റിയിലെ 01, 26, 32 വാർഡുകളിലായി പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ജില്ല കലക്ടർ ഉത്തരവിറക്കിയത്.
ഇവിടങ്ങളിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റിടങ്ങളിൽ സംസ്ഥാന സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ഇളവുകളുമാണ് നടപ്പാക്കുക.
ലോക്ഡൗണുള്ള വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ:
- ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ മാത്രം തുറക്കാം. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ കടകൾ തുറക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം
- ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കും യാത്ര തടയും. അടിയന്തര വൈദ്യസഹായത്തിനും അവശ്യ വസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിൽ പ്രവേശിക്കുന്നതും തടയും. ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ബാധകമല്ല.
- വാർഡിന് പുറത്ത് നിന്ന് ആവശ്യമായ സാധനങ്ങൾ ആർ.ആർ.ടിമാർ മുഖേന വാങ്ങാം. ഈ വാർഡുകളിലേക്കുള്ള പൊതുപ്രവേശന റോഡിൽ ഗതാഗതം പാടില്ല.
- ദേശീയ, സംസ്ഥാന പാതകളിലൂെട കടന്നുപോകുന്നവർ ഈ വാർഡുകളിൽ വണ്ടികൾ നിർത്തരുത്.
- രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വെര ഈ വാർഡുകളിൽ യാത്ര പാടില്ല.