കോഴിക്കോട്: നഗരത്തിൽ തെരുവോര കച്ചവടത്തിനായി 16 ഇടങ്ങളിൽ പ്രത്യേക മേഖലയൊരുക്കും. വ്യാപാരികൾ കൂടുതലുള്ള കേന്ദ്രങ്ങൾ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രത്യേക മേഖലകൾ തീർക്കുക. ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ ഇതുമായി ബന്ധപ്പെട്ട ശുപാർശയ്ക്ക് ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകുകയായിരുന്നു.
ബീച്ചിൽ നഗരസഭ ഓഫീസിന് മുൻവശം, മിഠായി തെരുവ്, മാനാഞ്ചിറ കിഡ്‌സൺ കോർണർ മുതൽ കോംട്രസ്റ്റ് വരെ, മാനാഞ്ചിറ സി.എസ്.ഐ. പള്ളിയ്ക്ക് സമീപം, കരിക്കാംകുളം സിവിൽ സ്റ്റേഷൻ റോഡ്, വെസ്റ്റ്ഹിൽ വിക്രം മൈതാനത്തിന് എതിർവശം, മൊഫ്യൂസിൽ സ്റ്റാൻഡിനു സമീപം സെഞ്ച്വറി കോംപ്ലക്‌സിന് തെക്കുകിഴക്ക് ഭാഗം, പാളയം മാർക്കറ്റ്, മേലെ പാളയം പാളയം അണ്ടർപാസ്, കണ്ണംപറമ്പ് പള്ളിയ്ക്ക് മുന്നിൽ ബീച്ചിന് എതിർവശം, മെഡിക്കൽ കോളേജ് - കാരന്തൂർ റോഡിൽ ചെസ്റ്റ് ആശുപത്രിയ്ക്ക് മുന്നിൽ വരെ റോഡിന് തെക്കുഭാഗം, മെഡിക്കൽ കോളേജ് - മാവൂർ റോഡിൽ വെള്ളിപറമ്പ് വരെ റോഡിന് വടക്കുഭാഗം, ബേപ്പൂർ, ചെറൂട്ടി റോഡ്, കോർട്ട് റോഡ്, സെൻട്രൽ മാർക്കറ്റ് (രാവിലെ 10 മുതൽ രാത്രി 10 വരെ), ലിങ്ക് റോഡ് - ആനിഹാൾ റോഡ് (രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ), മാവൂർ റോഡ് ജംഗ്ഷൻ മുതൽ അരയിടത്ത് പാലം മേൽപ്പാലം വരെ (രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ) എന്നിവിടങ്ങളായിരിക്കും തെരുവോര കച്ചവട കേന്ദ്രങ്ങൾ
Tags:
Shop