നിപയില്‍ വീണ്ടും ആശ്വാസം; കൂടുതല്‍ ഫലങ്ങള്‍ നെഗറ്റീവ്

 
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ട രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ ഫലം ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

സമ്പർക്കപട്ടികയിലുള്ള ആർക്കും ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസം പകരുന്നതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ 64 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്.
Previous Post Next Post