കോവിഡ് വാക്സിനേഷൻ; 85 ശതമാനം പിന്നിട്ട് ജില്ല



കോഴിക്കോട്: സമ്പൂര്‍ണ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നടത്തിയ ജില്ലയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് 18 വയസ്സിനു മുകളിലുള്ളവർ ഉടന്‍ വാക്സി സിനെടുക്കണമെന്ന് കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്സിനേഷന്‍ സൻെററുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതുവരെ വാക്സിനെടുക്കാത്തവർക്ക് ഓണ്‍ലൈന്‍ വഴിയും അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് വാക്സിനെടുക്കാം. കോവിഡ് പോസിറ്റിവായവര്‍ക്ക് രോഗമുക്തി നേടി മൂന്നു മാസത്തിനു ശേഷം വാക്സിനെടുക്കാം. 18നു മുകളില്‍ പ്രായമുള്ള 85.46 ശതമാനം ആളുകളും ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ 40.10 ശതമാനമാണ്. 24,99,523 ആണ് ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ലക്ഷ്യമിടുന്ന ജനസംഖ്യ. ഇതില്‍ 21,36,364 പേര്‍ക്ക് ആദ്യ ഡോസും 8,56,972 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പടെ 29,93,336 ഡോസുകള്‍ ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്. 18നും 44 നുമിടയില്‍ പ്രായമുള്ളവരില്‍ 9,23,938 പേര്‍ ആദ്യ ഡോസും 1,60,906 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 45നും 60 നുമിടയില്‍ പ്രായമുള്ളവരില്‍ 6,03,959 പേര്‍ ആദ്യ ഡോസ് വാക്‌സിനും 2,93,978 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 60 വയസ്സിന് മുകളിലുള്ള 5,07,322 പേര്‍ ആദ്യ ഡോസ് വാക്‌സിനും 3,11,367 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 24,409 പാലിയേറ്റിവ് കെയര്‍ രോഗികളും 19,712 ഭിന്നശേഷിക്കാരും ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. ആദിവാസി മേഖലയില്‍ 4255 പേര്‍ വാക്‌സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768 പേര്‍ ആദ്യ ഡോസും 743 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ജില്ലയെ കോവിഡ് മുക്തമാക്കുന്നതിനും സമ്പൂര്‍ണ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ജില്ലയെന്ന നേട്ടം കൈവരിക്കുന്നതിനും എല്ലാവരുടെയും പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
Previous Post Next Post