ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മാറ്റം; കോഴിക്കോടിന്റെ ചുമതല ഇനി മുഹമ്മദ് റിയാസിന്



കോഴിക്കോട്:വയനാട് – കോഴിക്കോട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. കോഴിക്കോടിന്റെ ചുമതല ഇനി മുതൽ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിൻറെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിൻറെ ചുമതല നൽകി. അതേസമയം ചുമതല മാറ്റത്തിൻറെ കാരണം വ്യക്തമല്ല.


ഇതിനിടെ കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. റവന്യു വകുപ്പിൻ്റെ ഉടമസ്ഥതയിൽ പറമ്പിൻ മുകളിലുള്ള സ്ഥലത്താണ് ആറ് നില കെട്ടിടം ഉയരുക.ബാലുശ്ശേരിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് മിനി സിവില്‍സ്റ്റേഷന്‍ നിർമാണം
Previous Post Next Post