വടകര:വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ ജീവനക്കാരിലൊരാള്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരികരിച്ചതിനാല്‍ എല്ലാ റേഷന്‍ കാര്‍ഡ് അപേക്ഷകളും ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വാടക വീട്, വാടക ക്വാര്‍ട്ടേഴ്‌സ്, ഷെഡ്, കുടില്‍, പുറമ്പോക്ക് ഭൂമി, ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, കടലോരം, പുഴയോരം, റോഡരിക്, റെയില്‍വക്ക് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, സ്വന്തമായി വീടുണ്ടായിട്ടും ന്യായമായ കാരണങ്ങളാല്‍ വീട്ടു നമ്പര്‍ ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി നേരിട്ടുള്ള അന്വേഷണവും ഫീല്‍ഡ് തല അന്വേഷണവും ആവശ്യമായതിനാല്‍ കോവിഡ് സാഹചര്യത്തില്‍ ഇത്തരം അപേക്ഷകള്‍ രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ സ്വീകരിക്കൂ.
കൂടാതെ നിലവിലെ എ.എ.വൈ കാര്‍ഡുകള്‍, മുന്‍ഗണന കാര്‍ഡുകള്‍ എന്നിവ നിലനിര്‍ത്താമോ എന്ന ആവശ്യവുമായി വരുന്ന അന്വേഷണങ്ങളും അപേക്ഷകളും നേരില്‍ അന്വേഷണം ആവശ്യമായതിനാല്‍ ഇത്തരം അപേക്ഷകളും രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ സ്വീകരിക്കു.
Tags:
Ration