കോഴിക്കോട്:ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്‌സ് ഹോള്‍ഡ് സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് തസ്തികയില്‍ താല്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ നാലിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത: ഇലക്ട്രോണിക്‌സിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ ഡിപ്ലോമ/ ബി.എസ്.സി/ എം.എസ്.സി/ ബി ടെക്/എംസിഎ. ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്കിങ്ങിലോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറിലോ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം10,000 രൂപ. കാലവധി : 6 മാസം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ehealthkozhikode@gmail.com ല്‍ ബയോഡാറ്റ അയക്കണം. വിശദവിവരങ്ങള്‍ക്ക് 9495981755.