സംസ്ഥാനത്ത് ഇനി തുറന്ന ഞായര്‍തിരുവനന്തപുരം:കോവിഡ് വ്യാപന ഭീഷണി അയവുവന്ന സാഹചര്യത്തില്‍ ഇനി ഞായര്‍ അടച്ചിടലില്ല. രണ്ടാംതരംഗത്തെ തുടര്‍ന്ന് ജൂണ്‍ 12 ന് തുടങ്ങിയ വാരാന്ത്യ അടച്ചിടലാണ് മൂന്നുമാസത്തിനുശേഷം അവസാനിപ്പിച്ചത്.

കടകമ്പോളങ്ങളും പൊതുഗതാഗതവുമുണ്ടാകും. രാത്രികാല നിയന്ത്രണങ്ങളും ഒഴിവാക്കി. ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍.

ഓണത്തിനുമുന്നേ ശനിയാഴ്ച അടച്ചിടല്‍ ഒഴിവാക്കിയിരുന്നു. രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ പൊതു ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. രോഗീ ജനസംഖ്യ വാരാനുപാതം (ഡബ്ല്യുഐപിആര്‍) എട്ടിനുമുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും.
Previous Post Next Post