പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിട ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ വിശിഷ്ടാതിഥിയായിരിക്കും. ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സച്ചിൻദേവ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എ പി എം മുഹമ്മദ് ഹനീഷ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐഎസ്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജ്യോതിബായ് എന്നിവർ സന്നിഹിതരായിക്കും.
സർക്കാറിൻ്റെ കഴിഞ്ഞ ഭരണകാലത്ത് കാലത്ത് എംഎൽഎയായിരുന്ന പുരുഷൻ കടലുണ്ടിയുടെ ശ്രമഫലമായാണ് സ്ക്കൂളിന് ഫണ്ട് ലഭ്യമായത്. വർഷം തോറും കുട്ടികളുടെ എണ്ണവും ഡിവിഷനുകളും കൂടുകയും ക്ലാസ്സ് മുറികൾ അപര്യാപ്തവുമായതിനാൽ വീർപ്പുമുട്ടുന്ന അവസ്ഥയിൽ നിന്ന് സ്ക്കൂളിന് പുതിയ കെട്ടിടം താൽക്കാലിക ആശ്വാസമാവുകയാണ്.