WPR 8 - കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകളും നിയന്ത്രണങ്ങളും


കോഴിക്കോട്: കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത്  8-ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗ വ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും.  കഴിഞ്ഞയാഴ്ച 503 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണുകളാക്കിയിരുന്നത്.  ഇത്തവണ അത് 263 ആയി കുറഞ്ഞിട്ടുണ്ട്.

ഡബ്ല്യുഐപിആര്‍ 8 ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളും/പഞ്ചായത്തുകളും താഴെ ചേര്‍ക്കുന്നു.

1. കോഴിക്കോട് കോര്‍പറേഷന്‍-19, 21, 27.
2. കൊയിലാണ്ടി മുന്‍സിപ്പാലിറ്റി-21, 22, 31, 42, 36, 15,23, 18, 30, 20, 19.
3. മുക്കം മുന്‍സിപ്പാലിറ്റി-16, 17, 02, 24.
4. വടകര മുന്‍സിപ്പാലിറ്റി-42.
5. പയ്യോളി മുന്‍സിപ്പാലിറ്റി-30, 16, 26, 35, 15, 18, 02, 31, 25, 32.
6. രാമനാട്ടുകര മുന്‍സിപ്പാലിറ്റി-17, 11, 07, 20, 30, 15, 10.
7. ഫറോക്ക് മുന്‍സിപ്പാലിറ്റി-14, 01, 21, 33, 16.
8. കൊടുവള്ളി മുന്‍സിപ്പാലിറ്റി-20, 23, 01, 09, 28, 15.
9. അരിക്കുളം ഗ്രാമപഞ്ചായത്ത് - 12, 02, 06, 08, 11, 04, 01.
10. അത്തോളി ഗ്രാമപഞ്ചായത്ത് - 11, 01, 06.
11. അഴിയൂര്‍ ഗ്രാമപഞ്ചായത്ത്- 16.
12. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-07, 03, 09, 11, 04, 05, 12, 14, 01. 
13. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്- 13, 14, 10, 03.
14. ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-06, 15.
15. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-07.
16. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്- 19, 05, 08.
17. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്-01.
18. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്- 07, 16, 09, 12, 08, 10, 06.
19. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്-12, 14.
20. ഏറാമല ഗ്രാമപഞ്ചായത്ത്-17, 13, 06.
21. കടലുണ്ടി ഗ്രാമപഞ്ചായത്ത്- 17, 08, 15, 06.
22. കക്കോടി ഗ്രാമപഞ്ചായത്ത്- 01, 21, 13, 05, 07, 10, 02, 20.
23. കാക്കൂര്‍ ഗ്രാമപഞ്ചായത്ത്- 05, 01, 09, 11, 02, 06, 04, 08.
24. കാരശ്ശേരി ഗ്രാമപഞ്ചായത്ത്- 02, 18, 07, 03, 10, 05, 06.
25. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്- 06, 09, 02, 04, 01.
26. കാവിലുംപാറ ഗ്രാമപഞ്ചായത്ത്-08, 10, 05.
27. കായക്കൊടി ഗ്രാമപഞ്ചായത്ത്- 09, 04, 01.
28. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്-02, 10, 03, 12. 
29. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്- 12, 07, 01, 03.
30. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്- 21, 16, 03, 18.
31. കൂത്താളി ഗ്രാമപഞ്ചായത്ത്- 13, 11, 12, 07.
32. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്-17, 01, 08, 14.
33. കുന്നമംഗലം ഗ്രാമപഞ്ചായത്ത്- 05, 19, 04, 07, 01, 23.
34. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്- 08.
35. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത്- 02, 11. 
36. മടവൂര്‍ ഗ്രാമപഞ്ചായത്ത്- 09, 16, 03, 04.
37. മണിയൂര്‍ ഗ്രാമപഞ്ചായത്ത്-17, 11.
38. മാവൂര്‍ ഗ്രാമപഞ്ചായത്ത്- 02. 
39. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്-02, 03, 06, 05, 11, 04, 07, 15, 13, 08, 09, 17.
40. മൂടാടി ഗ്രാമപഞ്ചായത്ത്- 07, 10, 16, 06. 
41. നന്മണ്ട ഗ്രാമപഞ്ചായത്ത്- 06. 16, 14, 07, 01, 04.
42. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്- 10, 11, 14, 12.
43. നരിക്കുനി ഗ്രാമപഞ്ചായത്ത്- 04, 10, 13, 14, 08, 12.
44. നരിപ്പറ്റ ഗ്രാമപഞ്ചായത്ത്- 01, 07.
45. നൊച്ചാട് ഗ്രാമപഞ്ചായത്ത്- 05, 02, 07, 13.
46. ഒളവണ്ണ ഗ്രാമപഞ്ചായത്ത്- 10.
47. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്- 04. 
48. ഒഞ്ചിയം ഗ്രാമപഞ്ചായത്ത്- 09, 05.
49. പനങ്ങാട് ഗ്രാമപഞ്ചായത്ത്- 13, 02.
50. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്- 11, 09.
51. പെരുമണ്ണ ഗ്രാമപഞ്ചായത്ത്- 03, 16.
52. പെരുവയല്‍ ഗ്രാമപഞ്ചായത്ത്- 16, 02, 01.
53. പുതുപ്പാടി ഗ്രാമപഞ്ചായത്ത്- 06, 12, 13, 16, 05.
54. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്- 01, 17, 03, 11, 07, 12. 
55. താമരശ്ശേരി ഗ്രാമപഞ്ചായത്ത്- 18, 03, 08, 16, 05.
56. തിക്കോടി ഗ്രാമപഞ്ചായത്ത്- 17.
57. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്- 10, 12, 05.
58. തൂണേരി ഗ്രാമപഞ്ചായത്ത്- 03.
59. തുറയൂര്‍ ഗ്രാമപഞ്ചായത്ത്- 09, 10, 02, 04.
60. ഉള്ള്യേരി ഗ്രാമപഞ്ചായത്ത്- 08, 19, 10, 04, 12, 13, 11, 09, 17, 03, 06, 01.
61. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്- 10.
62. വേളം ഗ്രാമപഞ്ചായത്ത്- 08, 14.
63. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-04, 06, 09, 01, 02, 18, 10, 07.


മുമ്പ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന വാര്‍ഡുകളില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയും ഉത്തരവിട്ടു. 

നിയന്ത്രണങ്ങള്‍

1. ഡബ്ല്യുഐപിആര്‍ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്ത്/കോര്‍പറേഷന്‍/മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.

2. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളൂ. പ്രവര്‍ത്തന സമയം രാവിലെ 07 മുതല്‍ ഉച്ചക്ക് 02 മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.

3. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്. പ്രവര്‍ത്തന സമയം രാവിലെ 07 മുതല്‍ രാത്രി 07 വരെ മാത്രം.

4. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉച്ചക്ക് രണ്ടു മണി വരെ മാത്രം പ്രവര്‍ത്തിക്കാം. തിരക്ക് കൂടുന്നത് നിയന്ത്രിക്കേണ്ടത് മാനേജരുടെ ഉത്തരവാദിത്വമാണ്. സാമൂഹിക അകലം പാലിക്കാതിരിക്കുന്നതു ശിക്ഷാര്‍ഹമാണ്.

5. കള്ളുഷോപ്പുകളില്‍ പാര്‍സല്‍ മാത്രം അനുവദിക്കുന്നതാണ്.  സമയം ഉച്ചക്ക് 02 മണി വരെ മാത്രം.

6. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ട പൊലിസ്, റവന്യു, ഫയര്‍ ആന്റ് റസ്‌ക്യു, തദ്ദേശ സ്വയംഭരം സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അതാതു തദ്ദേശ സ്വയംഭരം സ്ഥാപനങ്ങളില്‍ ഹാജരായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. 

7. നിയന്ത്രങ്ങള്‍ കാരണം പുറത്തുപോകാന്‍ കഴിയാത്ത മറ്റ് സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരും ഇതേ രീതി തുടരേണ്ടതാണ്. 

8. എംഎസ്ഇ യൂണിറ്റുകള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നോ പ്രദേശത്ത് നിന്നേ ആരും തന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്തു ജോലിക്ക് വരാന്‍ പാടില്ല. 

9. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നോ പ്രദേശത്ത് നിന്നേ ആരും തന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്തു ജോലിക്ക് വരാന്‍ പാടില്ല.

10.ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയന്ത്രണങ്ങളോടെ അനുവദിക്കാവുന്നതാണ്. അഞ്ചു പേരില്‍ കൂടുതലില്ലാത്ത ഗ്രൂപ്പുകളായി മാത്രമേ തൊഴിലില്‍ ഏര്‍പ്പെടാവു.

11. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. 

12. വിവാഹങ്ങള്‍ക്കു മരണാനന്തര ചടങ്ങുകള്‍ക്കും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.

13. മേല്‍പറഞ്ഞ വാര്‍ഡുകളിലും പഞ്ചായത്തിലും ഉള്ള എല്ലാവരെയും ഒരാഴ്ച്ചക്കകം കൊവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാത് മെഡിക്കല്‍ ഓഫീസറുടെയും സെക്രട്ടറിയുടേയും ചുമതലയാണ്.

14. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ 7.00 മണിമുതല്‍ 2.00 മണിവരെ അനുവദിക്കുന്നതാണ്. കൊറിയര്‍ സര്‍വീസിന് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. 

15. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. ഈ വാര്‍ഡുകളില്‍  അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇക്കാര്യം പൊലിസും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരമ വകുപ്പ് സെക്രട്ടറിമാരും ഉറപ്പു വരുത്തേണ്ടതാണ്.  

16. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.

17. മേല്‍ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണ്.

18. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും  നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

19. മേല്‍പ്പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്.

20. നാഷണല്‍ ഹൈവേ/സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.

21. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ രാത്രി 10.00 മണി മുതല്‍ രാവിലെ 06.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍, ചരക്കുനീക്കം, ദീര്‍ഘദൂര യാത്രകള്‍, ട്രെയിന്‍, വിമാനം, കപ്പല്‍ എന്നീ യാത്രകള്‍ക്കു മാത്രമെ ഇളവുണ്ടായിരിക്കുകയുള്ളൂ. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.

22. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

23. മേല്‍ പറഞ്ഞിരിക്കുന്ന കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
Previous Post Next Post