കെഎസ്ആർടിസി കോഴിക്കോട് പൊതുജനങ്ങൾക്കായുള്ള ഇന്ധന പമ്പ് തുറന്നു

Pic Courtesy:ente thiruvambadi


കോഴിക്കോട്:കെഎസ്ആർടിസി കോഴിക്കോട് പൊതുജനങ്ങൾക്കായുള്ള ഇന്ധന പമ്പ് തുറന്നു
ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കെഎസ്ആർടിസി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന പെട്രോൾ- ഡീസൽ പമ്പുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ നടക്കുന്നത്. കെഎസ്ആർടിസിയുടെ നൂതന സംരംഭം കോഴിക്കോട് നഗര ഹ‍‍ൃദയത്തിൽ ആരംഭിച്ചതിൽ തന്നെ കോഴിക്കോട് നിവാസികൾ സന്തോഷത്തിലാണ്. കെഎസ്ആർടിസി ബസുകളും ടൂറിസത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കും. ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് എം. എൽ. എ. തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി യുടെ ജനറൽ മാനേജർ വി.കെ രാജേന്ദ്ര റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, കോഴിക്കോട് വാർഡ് കൗൺസിലർ പി. ദിവാകരൻ , കെഎസ്ആർടിസി വർക്ക്സ് മാനേജർ, കെ. പി പ്രകാശ് ചന്ദ്ര, ഐഒസി ഡിവിഷൻ മാനേജർ . ബി അരുൺ കുമാർ, ഡീസൽ പമ്പ് മാനേജർ സഫറുള്ള , ബിടിഒ മനോജ് യൂണിയൻ ഭാരവാഹികളായ സിഎ പ്രമോദ്, കെഎസ് പ്രവീൻ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post