എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ വാഹനത്തിൽ നിന്ന് തീയും, പുകയും ഉയർന്നത് പരിഭ്രാന്തി പരത്തിഎളേറ്റിൽ:എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് ഇന്ധനം നിറക്കാൻ വന്ന മാരുതി ഓമ്നി വാനിൽ നിന്ന് പുകയും ചെറിയ തോതിലുള്ള തീയും ഉയർന്നത് പരിഭ്രാന്തി പടർത്തി.

നാട്ടുകാരും,നരിക്കുനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

അപകടമുണ്ടായ സമയം നിരവധി വാഹനങ്ങളും പമ്പിൽ ഉണ്ടായിരുന്നു. AM മോട്ടോഴ്സിന്റെ സർവിസിന് പോകുന്ന KL-10 -AE -9883 ഓമ്നി വാനിൽ നിന്നാണ് തീയും, പുകയും ഉയർന്നത്.വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു.
Previous Post Next Post