കോഴിക്കോട്: ജില്ലയിലെ ഉപയോഗിക്കാത്ത പഴയ പാലങ്ങള്‍ ക്രേന്ദീകരിച്ച് ഫുഡ് സ്ട്രീറ്റ് വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുമെന്നും കടലുണ്ടിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മലബാറിലെ ആദ്യ ഫ്ലോട്ടിങ് റസ്റ്ററന്റ് സ്ഥാപിക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയെ കേരളത്തിന്റെ പ്രധാനഭക്ഷ്യ കോന്ദമാക്കി മാറ്റുന്നതാണ് പദ്ധതി. പ്രാദേശികമായ രൂചികള്‍ പ്രോല്‍സാഹിപ്പിക്കുന്നതാകും ഫ്ലോട്ടിങ് റസ്റ്ററന്റ് പദ്ധതിയെന്ന് റേഡിയോ മാംഗോയുടെ പ്രഭാത പ്രക്ഷേപണ പരിപാടരിയായ കോഴിക്കോട് സുപ്പര്‍ഫാസ്റ്റില്‍ മന്ത്രി പറഞ്ഞു.
നഗരത്തിലെ പല നിരത്തുകളിലും പകല്‍ വലിയ തിരക്കാകും. രാത്രി ഒഴിഞ്ഞു കിടക്കും. ഇത്തരം നിരത്തുകൾ കേന്ദ്രീകരിച്ച് രാത്രിയില്‍ മികച്ച ഭക്ഷണശാലകള്‍ ഒരുക്കണം. പൊളിക്കാതെ കിടക്കുന്ന പഴയ പാലങ്ങളാണ് മറ്റൊരു സാധ്യത. ഇതിന്റെ ബലം പരിശോധിച്ച്, എന്‍ജിനീയര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മികച്ച ഭക്ഷണ ക്രേന്ദ്രങ്ങള്‍ ആരംഭിക്കാം, ഇങ്ങനെ മൂന്നു പാലങ്ങള്‍ ആദ്യ ഘട്ടത്തില്‍ തുടങ്ങും. നല്ലഭക്ഷണം, നല്ല പരിസ്ഥിതി, പുതിയ സംസ്കാരം എന്നതായിരിക്കും ലക്ഷ്യം മന്ത്രി പറഞ്ഞു.
Tags:
Tourism