കൂരാച്ചുണ്ട്: മൂന്നാഴ്ചയ്ക്കുശേഷം കക്കയം ഹൈഡൽ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വ്യാഴാഴ്ച തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായത് മൂലം കൂരാച്ചുണ്ട് പഞ്ചായത്ത് മുഴുവൻ കൺടെയ്ൻമെൻറ്് സോണയതിനാൽ സഞ്ചാരികൾക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു.
കക്കയം ടൗൺ ഉൾപ്പെടുന്ന വാർഡ് കൺടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവായ സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങൾ തുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക.
Tags:
Tourism